കൊച്ചി: വയനാട് കല്‍പ്പറ്റ നഗരസഭയിലെ യുഡിഎഫ് ചെയര്മാന് സ്ഥാനാർഥിയായിരുന്ന ടി.ജി. രവീന്ദ്രന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജിയില്‍ വരണാധികാരിക്ക് വ്യക്തിപരമായി നോട്ടീസ് അയച്ച് ഹൈക്കോടതി.
പ്രഥമദൃഷ്ട്യാ വരണാധികാരിയുടെ നടപടി നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വരണാധികാരിയായ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അബ്ദുൾ റഷീദ് തിണ്ടുകലിന് നോട്ടീസ് ഉത്തരവായത്. ഭരണഘടനാപരമായ തടസം ഉള്ളതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പഞ്ചായത്തി രാജ് നിയമപ്രകാരം വിശദീകരണം നല്‍കാനുള്ള സമയപരിധിപോലും അനുവദിക്കാതെയാണ് വരണാധികാരി, രവീന്ദ്രന്റെ പത്രിക തള്ളിയതെന്നായിരുന്നു പരാതി.